ബ്ലാക്‌ബെറി: കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയം

കനേഡിയന്‍ കമ്പനിയായ റിം പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഐപി അഡ്രസ്, പിന്‍, ഐഎംഇഐ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള മെറ്റാഡേറ്റാ വിവരങ്ങള്‍ നല്‍കാമെന്നു കമ്പനി സമ്മതിച്ചു. എന്നാല്‍ സുരക്ഷാ ഏജന്‍സികള്‍ ഇത് നിരസിക്കുകയായിരുന്നു.
സ്മാര്‍ട്ട്‌ഫോണുകളില്‍ കൂടി കൈമാറുന്ന സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ അനുവദിക്കണമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. ലൈസന്‍സിങ് മാനദണ്ഡങ്ങളനുസരിച്ച് ഉപയോക്താവിന്റെ മെസേജ്, കോളുകള്‍ എന്നിവ പരിശോധിക്കാന്‍ അധികാരമുണ്ടെന്നു സുരക്ഷാ ഏജന്‍സികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
എന്നാല്‍, ഇത് ഉപയോക്താവിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഇ മെയിലുകള്‍ കടന്നുപോകുന്ന ബ്ലാക്‌ബെറി എന്റര്‍െ്രെപസ് സെര്‍വറിന്റെ വിവരങ്ങള്‍ നല്‍കാമെന്നു ചര്‍ച്ചയില്‍ കമ്പനി അധികൃതര്‍ സമ്മതിച്ചു.
ബ്ലാക്്‌ബെറി സര്‍വീസ് സംബന്ധിച്ചു റിമ്മും സൗദി സര്‍ക്കാരും കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. ഇതോടെ ബ്ലാക്‌ബെറി മെസഞ്ചര്‍ സേവനത്തിന്റെ നിരോധനം നീക്കുമെന്ന് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications