കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തുന്നു

  • By Ajith Babu
Google Oneindia Malayalam News

CPM
വിജയവാഡ: കേരളത്തില്‍ ക്രൈസ്തവ സഭകളില്‍ ഒരു വിഭാഗം രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നുവെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തുന്നുവെന്നും സിപിഎം വിപുലീകൃത കേന്ദ്രകമ്മിറ്റിയില്‍ പ്രമേയം.

കേരളം., ബംഗാള്‍ തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തിയുള്ള പ്രത്യേക പ്രമേയത്തിലാണ് ഇക്കാര്യം വിശദീകരിയ്ക്കുന്നത്. ഹിന്ദു, മുസ്ലീം തീവ്രവാദി സംഘടനകള്‍ കൈകോര്‍ത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തില്‍ രാഷ്ട്രീയ ധ്രൂവീകരണത്തിന് ശ്രമം നടക്കുന്നുണ്ട്.

യുഡിഎഫിന് അനുകൂല പശ്ചാത്തലമുണ്ടാക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കേരളത്തില്‍ യുഡിഎഫ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്നു പ്രമേയം ആരോപിക്കുന്നു.

ബംഗാളില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ട്. ഇതടക്കമുള്ള എല്ലാ ഗൂഡ നീക്കങ്ങളെയും അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തില്‍ കേരളത്തിലെയും ബംഗാളിലെയും ഭരണനേട്ടങ്ങളും
വിശദീകരിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു ജനങ്ങള്‍ വോട്ടു ചെയ്യണമെന്നതാണ് പ്രമേയത്തിന്റെ ഉള്ളടക്കം. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരി അവതരിപ്പിച്ച പ്രമേയം ത്രിപുര മുഖ്യമന്ത്രിയും പിബി അംഗവുമായി മണിക് സര്‍ക്കാര്‍ പിന്താങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X