കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനി നേരിടുന്നത് ന്യൂനപക്ഷപീഡനമല്ല: കാരാട്ട്

  • By Ajith Babu
Google Oneindia Malayalam News

Prakash Karat
വിജയവാഡ: പിഡിപി. നേതാവ് അബ്ദുള്‍ നാസര്‍ മദനി കേസ് പാര്‍ട്ടി ഉയര്‍ത്തുന്ന ന്യൂനപക്ഷ പീഡനവുമായി ബന്ധപ്പെട്ടതല്ലെന്ന് സിപിഎ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ക്രിസ്ത്യന്‍-മുസ്ലിം ന്യൂനപക്ഷ സമുദായാംഗങ്ങളെ കളളകേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് പാര്‍ട്ടിയുടെ വിപുലീകൃത കേന്ദ്ര കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് കാരാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മദനിയുടെ കാര്യത്തില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇതേ നയമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് കാരാട്ട് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് മദനി അകപ്പെട്ടിരിക്കുന്നത്. ഇത് ഒരു വ്യക്തിയ്‌ക്കെതിരെയുള്ള ക്രിമിനല്‍ കേസാണെന്നും അന്വേഷണത്തിലൂടെയാണ് അതിന്റെ കാര്യങ്ങള്‍ പുറത്തുവരേണ്ടതെന്നും കാരാട്ട് വിശദീകരിച്ചു. ഇതിനെ ന്യൂനപക്ഷ പീഡനവുമായി കൂട്ടികുഴയ്‌ക്കേണ്ട ആവശ്യമില്ല. അതേ സമയം കര്‍ണാടകയിലെ ഗോവധ നിരോധന ബില്ലും മറ്റും ന്യൂനപക്ഷ പീഡനത്തിന്റെ ഭാഗമായി കാണണമെന്നും അദ്ദേഹം വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X