സോണിയ അമേരിക്കയില്‍ നിന്നു മടങ്ങിയെത്തി
ദില്ലി: അമ്മയെ സന്ദര്‍ശിക്കാനായി അമേരിക്കയില്‍പ്പോയ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. രണ്ടാഴ്ചക്കാലമാണ് സോണിയ അമേരിക്കയില്‍ തങ്ങിയത്.
മകനും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രാഹുലിനൊപ്പമാണ് സോണിയ അമേരിയ്ക്ക് പോയിരുന്നത്. എന്നാല്‍ രാഹുല്‍ ഇതിന് മുമ്പേ തന്നെ തിരിച്ചെത്തിയിരുന്നു.
പാര്‍ലമെന്റിന്റെ വര്‍ഷകലാസമ്മേളനം തുടങ്ങുന്നതിന് മുമ്പാണ് സോണിയയും രാഹുലും ഇന്ത്യ വിട്ടത്. പാര്‍ലമെന്റിലെ ഇവരുടെ അസാന്നിധ്യം വന്‍ വാര്‍ത്തയായി മാറിയിരുന്നു.
സോണിയയും രാഹുലും എവിടെയാണെന്ന കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ ആദ്യം പുറത്തറിയിച്ചില്ല, എന്നാല്‍ അനുദിനം വാര്‍ത്തകള്‍ വന്നതോടെ പാര്‍ട്ടി വക്താക്കള്‍ ഇവരുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.
സോണിയ പാര്‍ലമെന്റില്‍ എത്തുന്നതോടെ ജാതി സെന്‍സസ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുമെന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് സൂചന.












Click it and Unblock the Notifications