ഒരു ചോദ്യം പോലും ചോദിക്കാതെ സോണിയയും രാഹുലും
ദില്ലി: എല്ലാ ദിവസവും മുടങ്ങാതെ ലോക്‌സഭയില്‍ ഹാജരാകുന്ന എംപിമാരില്‍ തിരുവനന്തപുരം എംപി ശശി തരൂരം. 15ാംലോക്‌സഭ സമ്മേളനം തുടങ്ങിയശേഷം മുടങ്ങാതെ എല്ലാ സെഷനിലും തരൂര്‍ പങ്കെടുത്തിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ക അദ്വാനിയുള്‍പ്പെടെയുള്ള മറ്റുപത്തുപേരും തരൂരിനൊപ്പം നല്ല കുട്ടികളുടെ പട്ടികയിലാണ്.
ബിജെപി എം.പി ബാലിറാം കശ്യപ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.പി കാമേശ്വര്‍ ബൈത്തി എന്നിവര്‍ നേരെ എതിര്‍ഗ്രൂപ്പിലാണ്. ഇവര്‍ക്ക് ആകെ രണ്ടുശതമാനം ഹാജരേ ഉള്ളൂ. സാധാരണ എം.പിമാരുടെ ശരാശരി ഹാജര്‍ 78 ശതമാനമാണ്. 480 എം.പിമാരില്‍ 168 പേര്‍ക്കും ഹാജര്‍ 75 ശതമാനത്തില്‍ കുറവാണ്.
ദില്ലിയിലെ പി.ആര്‍.എസ് ലെജിസ്‌ളേറ്റീവ് റിസര്‍ച്ച് എന്ന സ്ഥാപനമാണ് ലോക്‌സഭയിലെ അംഗങ്ങളുടെ പ്രകടനം വിലയിരുത്തിയത്. 88 എം.പിമാര്‍ ചോദ്യം ചോദിക്കുന്നതില്‍ മടിയുള്ളവരാണ്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, മകന്‍ രാഹുല്‍ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ്, മകന്‍ അഖിലേഷ് യാദവ്, എല്‍.കെ. അദ്വാനി, ലാലുപ്രസാദ് യാദവ് എന്നിവര്‍ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല.
എന്നാല്‍ ചോദ്യം ചോദിച്ച് സഭയെ കിടിലം കൊള്ളിക്കുന്നവരുമുണ്ട്. ഇക്കൂട്ടത്തില്‍ മുമ്പന്‍ ശിവസേന എം.പി ആനന്ദറാവു അതുസിയാണ്. അദ്ദേഹം ഒരുകൊല്ലത്തിനുള്ളില്‍ 354 ചോദ്യങ്ങളാണ് തൊടുത്തുവിട്ടത്. 67 എം.പിമാര്‍ കഴിഞ്ഞവര്‍ഷം സഭയില്‍ ഒരു ചര്‍ച്ചയിലും പങ്കെടുത്തില്ലെന്നും കണ്ടെത്തി.












Click it and Unblock the Notifications