Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുഗ്രഹം തേടി സുനന്ദയും തരൂരും ദര്‍ഗയില്‍

Tharoor and Sunanda offer prayers at Ajmer shrine
അജ്മീര്‍: വിവാഹത്തിനു മുന്നോടിയായി ദോഷങ്ങളകറ്റാനും അനുഗ്രഹം നേടാനും മുന്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരും ഭാവി വധു സുനന്ദ പുഷ്‌കറും തീര്‍ത്ഥാടനം തുടരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തി.

സൂഫിവര്യന്‍ ഖാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ കബറിടത്തില്‍ ഇരുവരും ചേര്‍ന്ന് ചദറും റോസാപ്പൂക്കളും അര്‍പ്പിച്ചു. നഗരത്തിലെ ബ്രഹ്മ ക്ഷേത്രത്തിലും പുഷ്‌കര്‍ സരോവറിലും അവര്‍ എത്തി പ്രാര്‍ഥിക്കുകയും പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഞങ്ങളുടെ സന്തോഷത്തിനും സമാധാനപരമായ ജീവിതത്തിനും വേണ്ടി പ്രാര്‍ഥിക്കണം. ഞങ്ങള്‍ക്ക് ധാരാളം അനുഗ്രഹം വേണം സുനന്ദ വാര്‍ത്താലേഖകരോട് പറഞ്ഞു. വിവാഹ തീയതി ഉടന്‍ നിശ്ചയിക്കുമെന്ന് തരൂരും പറഞ്ഞു.

കഴിഞ്ഞ ദിവസം ഷിര്‍ദിയും മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലുള്ള ശനി ശിഘ്‌നാപൂര്‍ ക്ഷേത്രവും ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവരുമൊന്നിച്ച് അവിടെ പൂജാകര്‍മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+