17കാരിയെ നഗ്നയാക്കി 8കിലോമീറ്റര്‍ നടത്തി
സുരി: പതിനേഴു വയസ്സുള്ള ആദിവാസിപ്പെണ്‍കുട്ടിയെ പൊതുവഴിയല്‍ നഗ്നയാക്കി നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ബംഗാളിലെ സുരിയില്‍ നിന്നാണ് അതിക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറോളം പുരുഷന്മാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ നഗ്നയാക്കി മൂന്ന് ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന പൊതുവഴിയില്‍ക്കൂടി എട്ടുകിലോമീറ്ററോളം നടത്തിയത്.
ആളുകള്‍ ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആദിബാസി ഗേള്‍ എന്ന പേരില്‍ എംഎംഎസ് ക്ലിപ്പായി ഈ വീഡിയോ പ്രചരിക്കുകയാണ്. ബിര്‍ഭും വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
മറ്റൊരു വിഭാഗത്തിലുള്ള യുവാവിനെ പ്രണയിച്ചുവെന്നതാണ് പെണ്‍കുട്ടിയ്‌ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം, ഇവിടെത്തെ ജാതി പഞ്ചായത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കുട്ടിയെ ഇത്തരത്തില്‍ ശിക്ഷിക്കാന്‍ പോകുന്നകാര്യം അറിയാമായിരുന്നുവെങ്കിലും ആരും ഇതിനെ എതിര്‍ക്കുകയോ അധികൃതര്‍ക്ക് പരാതി നല്‍കുകയോ ചെയ്തില്ല.
നാല് മാസം മുമ്പാണ് സംഭവം നടന്നത്, എംഎംഎസ് പ്രചരിച്ചതോടെയാണ് പ്രശ്‌നം പുറംലോകം അറിഞ്ഞത്. തമാശയ്ക്കായി ജനങ്ങള്‍ എടുത്ത ഈ വീഡിയോ മാത്രമാണ് സംഭവം നടന്നുവെന്നതിന് ഇപ്പോഴുള്ള തെളിവ്.
ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഞായറാഴ്ച പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ നഗ്നയായി നടത്തിക്കുന്നതിന്റെ പലദൃശ്യങ്ങളും ഹൃദയഭേദകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
യുവതിയ്ക്ക് പിന്നിലായി നടക്കുന്ന ഒരു കൂട്ടമാളുകള്‍ അവളെ മര്‍ദ്ദിക്കുന്നതും ദൃശ്യത്തിലുണ്ട്. നഗ്നത കൈകൊണ്ട് മറയ്ക്കാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതിനിടെ പുരുഷന്മാര്‍ കൈകള്‍ പിടിച്ച് മാറ്റുകയും ഉപദ്രവിക്കുകുയും ചെയ്യുന്നുണ്ട്. പതിനൊന്നുമിനിറ്റോളം നീളുന്ന വീഡിയോ ക്ലിപ്പില്‍ ഏപ്രില്‍ മാസത്തിലെ തീയതിയാണ് കാണിയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications