കൈവെട്ട്: നസറുദ്ദീനും കോയയും ഹാജരാവണം
കൊച്ചി: ന്യൂമാന്‍ കോളെജ് അധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ നസറുദ്ദീന്‍ എളമരം കേന്ദ്ര കമ്മിറ്റിയംഗം പ്രൊഫസര്‍ പി കോയയ്ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നസറുദ്ദീന്‍ ഈ മാസം 12നും പി കോയ ഈ മാസം 16നും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണം.
അതിനിടെ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകില്ല. വ്യക്തിപരമായ അസൗകര്യം ഉള്ളതിനാല്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ട് അബ്ദുള്‍ ഹമീദ് മൂവാറ്റുപുഴ സിഐയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications