കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, മഴയ്ക്ക് സാധ്യത
പൂനെ: ഒറീസ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് കാരണം തെക്കേഇന്ത്യയില്‍ പല സ്ഥലത്തും മികച്ച മഴ കിട്ടാന്‍ സാദ്ധ്യതയുണ്ട്. അടുത്ത 48 മണിയ്ക്കൂറായിരിയ്ക്കും മഴയ്ക്ക് സാദ്ധ്യത.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം പടിഞ്ഞാറ് ഭാഗത്തേയ്ക്ക് നീങ്ങുകയാണ്. ഇതാണ് തെക്കേഇന്ത്യയില്‍ മഴയ്ക്ക് കാരണമാവുന്നത്. ഒറീസ, ആന്ധ്ര തീരത്ത് കനത്ത മഴയ്ക്കാണ് സാദ്ധ്യത. മഹാരാഷ്ടയുടെ തെക്കന്‍ ജില്ലകളിലും മഴ പെയ്തേയ്ക്കും. ലാനിന പ്രതിഭാസവും മഴയ്ക്ക് കാരണമാവുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദത്തിന് പുറമേ കേരള തീരത്ത് ചെറിയ ന്യൂന മര്‍ദ്ദ സാദ്ധ്യതയും കാണുന്നുണ്ട്. ഇത് രണ്ടും കാരണം കേരളത്തിലും അടുത്ത രണ്ട് ദിവസം നല്ല മഴ ലഭിച്ചേയ്ക്കും.
ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന്. സാധാരണ ചിങ്ങമാസമായാല് കേരളത്തില്‍ ഇടവപ്പാതി മഴ ഉണ്ടാവാറില്ല. എന്നാല്‍ ഇത്തവണ ഇത് തെറ്റുമെന്നാണ് കരുതുന്നത്.