കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളരിയില്‍ ഇറങ്ങാന്‍ സമയമായി: കരുണാകരന്‍

  • By Lakshmi
Google Oneindia Malayalam News

K Karunakaran
തിരുവനന്തപുരം: കളരിയില്‍ ഇറങ്ങാന്‍ സമയമായെന്ന് ലീഡര്‍ കെ.കരുണാകരന്‍. ഞായറാഴ്ച മസ്‌കറ്റ് ഹോട്ടലില്‍ കേന്ദ്രസഹമന്ത്രി കെ.വി. തോമസിന്റെ ഓര്‍ഡര്‍ ഓര്‍ഡര്‍ ഓര്‍ഡര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ചികിത്സയ്ക്കായി അടുത്തദിവസം തന്നെ വെല്ലൂര്‍ക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. കളരിയില്‍ ഇറങ്ങേണ്ട സമയമല്ലേ, ആരോഗ്യം മോശമാണെങ്കിലും ഇറങ്ങേണ്ടിവന്നാല്‍ ഇറങ്ങാനും നോക്കേണ്ടിവന്നാല്‍ നോക്കാനും പൊരുതേണ്ടിവന്നാല്‍ പൊരുതാനുമായാണു വെല്ലൂര്‍ക്കു പോകുന്നത്- ലീഡര്‍ പറഞ്ഞു

ഭരണം എന്നു പറയുന്നതു കളിക്കാനുള്ളതല്ല, പ്രവര്‍ത്തിക്കാനുള്ളതാണ്. രാത്രി സിനിമയും കമ്പനിയും കഴിഞ്ഞു വെളുപ്പാന്‍കാലത്ത് സഭയിലെത്തിയാല്‍ ഒന്നും നടക്കില്ല.

പുതിയ കാലഘട്ടത്തിലെ നിയമസഭയില്‍ നിന്ന് സൃഷ്ടിപരമായ സംഭാവനകള്‍ ഉണ്ടാകാത്തതിന്കാരണം സാമാജികര്‍ തയ്യാറെടുപ്പോടെയും പഠിപ്പോടെയും എത്താത്തതാണ്. ഉള്ള കാര്യങ്ങള്‍ തുറന്നുപറയുകയാണെന്ന ആമുഖത്തോടെയാണ് കെ. കരുണാകരന്‍ നിയമസഭാ രംഗത്തെ മൂല്യച്യുതിക്കെതിരെ ശബ്ദമുയര്‍ത്തിയത്.

വക്കം പുരുഷോത്തമനു ആദ്യപ്രതി നല്‍കി പുസ്തകത്തിന്റെ പ്രകാശനം ലീഡര്‍ നിര്‍വഹിച്ചു. നിയമസഭയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ വിവരിക്കുന്നതാണു കെ.വി.തോമസിന്റെ പുതിയ പുസ്തകം. ഡി.സി ബുക്‌സാണു പ്രസാധകര്‍.

വികസന കാര്യത്തില്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞ ഭരണാധികാരിയായിരുന്നു ലീഡറെന്നു കെ.വി.തോമസ് പറഞ്ഞു. ലീഡറുടെ കാലത്തായിരുന്നെങ്കില്‍ മെട്രോ റെയില്‍ പദ്ധതി എളുപ്പത്തില്‍ നടക്കുമായിരുന്നെന്നു ദില്ലി മെട്രോ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ പറഞ്ഞകാര്യം കെ.വി.തോമസ് അനുസ്മരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X