വിവാഹവാദ്ഗാനം നല്‍കി പീഡനം: 25കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജ് മുറിയിലെത്തിച്ച് ബലാല്‍സംഗം ചെയ്ത യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് തെങ്കാശി സ്വദേശി ഹമീദി(25)നെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റിമാന്‍ഡിലാണ്.
ജ്യൂസില്‍ മദ്യം നല്‍കി മയക്കിയ ശേഷമായിരുന്നു പീഡനം. പീഡിപ്പിക്കപ്പെട്ട യുവതിയും തെങ്കാശി സ്വദേശിയാണ്. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ എടുക്കുകയും ഇവരുടെ പക്കല്‍ നിന്ന് 5,000 രൂപ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
അയല്‍ക്കാരിയായ യുവതിയെ മൊബൈല്‍ ഫോണ്‍ വഴിയാണ് ഹമീദ് പരിചയപ്പെട്ടത്. കഴിഞ്ഞ മാസം ഗള്‍ഫില്‍ നിന്നെത്തിയ ഹമീദ് വിവാഹം കഴിക്കാമെന്നും തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ മതിയെന്നും യുവതിയെ അറിയിച്ചു.
തമ്പാനൂരിലെ ലോഡ്ജില്‍ ദമ്പതികളെന്നു പറഞ്ഞ് മുറിയെടുത്തു. മണിക്കൂറുകളായിട്ടും മുറിയില്‍നിന്ന് ഇവര്‍ പുറത്തിറങ്ങാഞ്ഞതിനെത്തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ ബോധരഹിതയായി യുവതി നിലത്തും ഹമീദ് കട്ടിലിലും കിടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
കമിതാക്കളാണെന്നും ഒളിച്ചോടിയതാണെന്നും ഹമീദ് പോലീസിനോട് പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. ജ യുവതി ഇപ്പോഴും ചികില്‍സയിലാണ്. യുവതിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്യാതെ യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാനായിരുന്നു പോലീസിന്റെ ശ്രമം. പിന്നീടാണ് യുവതിയെ ബലാല്‍സംഗം ചെയ്‌തെന്നും ഫോട്ടോകളെടുത്തതുമടക്കമുളള വിവരങ്ങള്‍ പോലീസ് അറിയുന്നത്. തുടര്‍ന്ന് ഹമീദിനെ അറസ്റ്റു ചെയ്യുകയായിരുന്നു.












Click it and Unblock the Notifications