അധ്യാപകന്റെ കൈവെട്ടിയവരില്‍ മറ്റൊരു അധ്യാപകനും
മൂവാറ്റുപുഴ: തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ കോളേജ് അധ്യാപകനടക്കം മൂന്നുപേരെ കൂടി മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
കൃത്യനിര്‍വഹണം നടത്തിയ ശേഷം തുടര്‍ നടപടികള്‍ നിശ്ചയിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത് ഇപ്പോള്‍ റിമാന്‍ഡിലായ അധ്യാപകനാണെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ട് പെരുമ്പാവൂര്‍ ഡിവിഷന്‍ പ്രസിഡന്റാണ് ഇയാള്‍.
മൂവാറ്റുപുഴ ഇലാഹിയ ആര്‍ട്‌സ് കോളേജ് ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവി പെരുമ്പാവൂര്‍ വെങ്ങോല കണ്ടല്‍തറ നാനേത്താന്‍ വീട്ടില്‍ അനസ് (29), അധ്യാപകനെ ആക്രമിക്കാന്‍ മുന്‍പ് രണ്ടുവട്ടവും ശ്രമം നടത്തിയതായി കരുതുന്ന കടവൂര്‍ പൈങ്ങോട്ടൂര്‍ പുത്തന്‍വീട്ടില്‍ റഷീദ് (30), പോത്താനിക്കാട് പല്ലാരിമംഗലം മുകളേല്‍ മാഹിന്‍കുട്ടി (35) എന്നിവരാണ് പിടിയിലായത്.
മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ടി.ഡി. ബൈജുവിന്റെ വീട്ടില്‍ ഞായറാഴ്ച വൈകീട്ട് 5 മണിയോടെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ജൂലായ് നാലിന് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ അക്രമത്തിനു ശേഷം പതികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗമൊരുക്കല്‍, സഹായമെത്തിക്കല്‍, തുടങ്ങിയ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തത് അനസിന്റെ വീട്ടില്‍ വെച്ചായിരുന്നു.












Click it and Unblock the Notifications