വരന്റെ വെടിയേറ്റ് 3 ബന്ധുക്കള്‍ മരിച്ചു

മരിച്ചവരില്‍ നവവരന്റെ പിതാവും രണ്ട് അമ്മായിമാരും ഉള്‍പ്പെടുന്നു. നവവരന്‍ ടെവ്ഫിക് അല്‍തുണിന്റെ വെടിയേറ്റാണ് പിതാവ് ആരിഫ് അല്‍തൂണ്‍, അമ്മായിമാരായ യാസ്മിന്‍, മുനീറ എന്നിവര്‍ മരിച്ചത്.
വിരുന്നിനെത്തിയ ടെവ്ഫിക്കിന്റെ ബന്ധുക്കളിലൊരാളാണ് എകെ 47 തോക്ക് നല്‍കിയത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിയ്ക്കുന്നതിനിടെ തോക്കില്‍ മേലുള്ള നിയന്ത്രണം ടെവ്ഫിക്കിന് നഷ്ടപ്പെടുകയായിരുന്നു.
തുടര്‍ന്ന് വിരുന്നിനെത്തിയ ബന്ധുക്കള്‍ക്കിടയിലേക്ക് വെടിയുണ്ടകള്‍ പായുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ എട്ടു പേരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ടെവ്ഫിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആഘോഷാവസരങ്ങളില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയെന്ന് തുര്‍ക്കികള്‍ക്കിടയില്‍ പതിവാണ്. ഇതിനോടനുബന്ധിച്ച് പലപ്പോഴും അപകടങ്ങളും പതിവാണ്.












Click it and Unblock the Notifications