Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടിവി അവതാരക നഗ്നചിത്രവിവാദത്തില്‍

Tasmin Khan
ലണ്ടന്‍: ഐടിവിയുടെ വാര്‍ത്താ അവതാരക നഗ്നചിത്ര വിവാദത്തില്‍. മുപ്പതുകാരിയായ തസ്മിന്‍ ഖാനാണ് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. 2003നും 2006നുമിടയില്‍ തസ്മിന്‍ പോസ് ചെയ്ത ചിത്രങ്ങള്‍ പുറത്തുവന്നു.

ഐടിവിയുടെ പ്രഭാത വാര്‍ത്താ പരിപാടിയായ ഡേ ബ്രേക്കിന്റെ അവതാരകയാണ് തസ്മിന്‍. പുറത്തുവന്നിരിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പലതും നഗ്നവും അര്‍ദ്ധനഗ്നവുമാണ്. പഴയ കാമുകനാണ് ഇവരുടെ ഈ ചിത്രങ്ങള്‍ ഒരു ടാബ്ലോയിഡ് പത്രത്തിന് വിറ്റതെന്നാണ് സൂചന.

ഫര്‍ഹാനയെന്നാണ് തസ്മിന്റെ യഥാര്‍ത്ഥ പേര്, ബംഗാളി കുടുംബാംഗങ്ങമായ ഇവര്‍ വളര്‍ന്‌നത് വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഹെണ്ടനിലാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും രാഷ്ട്രമീമാംസ, ഫിലോസഫി, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദം നേടിയ ഇവര്‍ ആദ്യം ജോലിചെയ്തിരുന്നത്, സീ ടിവി ചാനലിലായിരുന്നു.

പിന്നീട് ബിബിസിയുടെ ഏഷ്യന്‍ നെറ്റ് വര്‍ക്കിലും ചാനല്‍ ഫൈവിലും ജോലിചെയ്തു. ഇപ്പോള്‍ നഗ്നചിത്രങ്ങള്‍ പുറത്തുവന്നതോടെ ഐടിവി തസ്മിനെ പുറത്താക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ചാനലിന്റെ പ്രതിഛായയെ ഇത് ബാധിച്ചേയ്ക്കുമെന്നാണ് വിലയിരുത്തല്‍. കാമുകനായിരുന്നപ്പോള്‍ ഇയാളെ താന്‍ വിശ്വസിച്ചിരുന്നുവെന്നും ഇത്രയും വലിയ ചതി ഇയാള്‍ കാണിയ്ക്കുമെന്ന് താന്‍ കരുതിയില്ലെന്നും തസ്മിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+