ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് കുപ്പിവെള്ളം നല്‍കില്ല
ജറുസലേം: ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് ഇനി മന്ത്രിസഭാ സമ്മേളനത്തിനിടയില്‍ കുപ്പിവെള്ളം നല്‍കില്ല. കുപ്പി വെള്ളത്തിന് പകരം മന്ത്രിമാര്‍ പൈപ്പിലെ വെള്ളം തന്നെ കുടിച്ചാല്‍ മതിയെന്നാണ് ഇസ്രായേലിലെ ദി ഫോറം ഓഫ് വാട്ടര്‍ കോര്‍പ്പറേഷന്‍ പറയുന്നത്.
പൊതുപണം ധൂര്‍ത്തടിക്കുന്നതിനൊപ്പം തന്നെ പൈപ്പില്‍ ലഭിയ്ക്കുന്ന വെള്ളം നല്ലതല്ലെന്ന് ഒരു തെറ്റായ സന്ദേശം കൂടി മന്ത്രിമാര്‍ കുപ്പി വെള്ളം ഉപയോഗിക്കുമ്പോള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. ഇതാണ് കുപ്പിവെള്ളത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാരണമായി കോര്‍പ്പറേഷന്‍ പറയുന്നത്.
രാജ്യത്തെ പൌരന്മാര്‍ക്ക് ജലവിതരണം ഉറപ്പാക്കുന്ന എജന്‍സികളോട് മന്ത്രിമാര്‍ വിശ്വാസം പുലര്‍ത്തേണ്ടതുണ്ടെന്ന് ഫോറം ചെയര്‍മാന്‍ ഡേവിഡ് കോച്‌മൈസ്റ്ററെ പറഞ്ഞു.
ഫോറത്തിെ ഈ അഭിപ്രായം മന്ത്രിസഭാ യോഗങ്ങളുടെ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറി സ്വി ഹൌസറെ അറിയിച്ചതിനെത്തുടര്‍ന്നാണ് അത് നടപ്പാക്കാന്‍ തീരുമാനമുണ്ടായതെന്നു കോച്‌മെസ്റ്റര്‍ പറഞ്ഞു.
അതേസമയം, ഇസ്രയേലിലെ മിനറല്‍ വാട്ടര്‍ വ്യവസായത്തിനെ തീരുമാനം ബാധിക്കില്ലെന്നും കാബിനറ്റ് സെക്രട്ടറി സിവി ഹൌസര്‍ വിശദീകരിച്ചു.












Click it and Unblock the Notifications