ഇന്‍ഫോസിസ് ആക്രിക്കടയാണെന്ന് യുഎസ് സെനറ്റര്‍

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് 60 കോടി ഡോളര്‍ അടിയന്തര സഹായമായി പ്രഖ്യാപിക്കുന്ന ബില്ലിന്റെ ചര്‍ച്ചാവേളയില്‍ പങ്കെടുക്കുകയായിരുന്നു ചാള്‍സ്. പുറം ജോലിക്കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന 'ആക്രിക്കടകള്‍ എന്നറിയപ്പെടുന്ന വിദേശ കമ്പനികളില്‍നിന്ന് അധിക തുക ഫീസിനത്തില്‍ ഈടാക്കിയാകും സുരക്ഷയ്ക്കുള്ള തുക കണ്ടെത്തുക. ഐടി കമ്പനിയായ ഇന്‍ഫോസിസും ഈ വിഭാഗത്തില്‍പ്പെടുമെന്ന് ചാള്‍സ് പറഞ്ഞു.
സെനറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ചാള്‍സിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്ന് ഇന്‍ഫോസിസ് വക്താവ് അറിയിച്ചു. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി അപേക്ഷിക്കുന്ന എച്ച്1ബി, എല്‍1 വിസകളുടെ അപേക്ഷാഫീസ് വര്‍ധിപ്പിക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. അമ്പതു ശതമാനത്തില്‍ കുറവ് അമേരിക്കക്കാര്‍ ജോലിക്കാരായുള്ള തസ്തികകളിലേക്കുള്ള വിസാ ഫീസ് 2,000 ഡോളറാക്കി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications