കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുബദല്‍ ശക്തമാക്കും: കാരാട്ട്

  • By Lakshmi
Google Oneindia Malayalam News

Prakash Karat
വിജയവാഡ: മതേതര ഇടതുപക്ഷ ബദല്‍ കൂടുതല്‍ ശക്തമാക്കുന്നതിന് സമാനമനോഭാവമുള്ളവരുമായി സഹകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ഇത്തരം സഖ്യങ്ങളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് സിപിഎമ്മിന്റെ വിജയവാഡയില്‍ നടന്ന വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. യോഗത്തില്‍ അവതരിപ്പിച്ച് പാസാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് മൂന്നാം ബദല്‍ ശക്തമാക്കാന്‍ ആഹ്വാനമുള്ളത്.

ഇടതുസഖ്യം ശക്തമാക്കുമെന്നും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ കുറച്ചുകൂടി നേരത്തെ പിന്‍വലിക്കണമായിരുന്നു എന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായി കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബംഗാളിലെ നക്‌സലുകളെ ന്യായീകരിക്കുന്ന മമത ബാനര്‍ജി കേന്ദ്രമന്ത്രിയായി ഇപ്പോഴും തുടരുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും മന്ത്രിസഭയും നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗാളില്‍ മാവോവാദികള്‍ക്കെതിരെ ഐക്യദാര്‍ഢ്യവാരം ആചരിക്കും. ബംഗാളില്‍ വ്യവസായം തുടങ്ങാനായി നടത്തിയ ഭൂമി ഏറ്റെടുത്തതും വിവാദങ്ങളും പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്ന് പാര്‍ട്ടി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രമേയം ഏകണ്ഠമായായാണ് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലും ബംഗാളിലും ഇപ്പോള്‍ നിലനില്‍ക്കുന്ന നേതൃത്വങ്ങളോടെ തന്നെ തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും ബംഗാളിലും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന് ഉചിതമായ സമയത്തു തീരുമാനിക്കുമെന്നും കാരാട്ട് അറിയിച്ചു.

നിലവിലുള്ള മുഖ്യമന്ത്രിമാര്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന വി.എസ്.അച്യുതാനന്ദന്‍ ആരോഗ്യവാനല്ലെന്നു കരുതരുതെന്നും ചോദ്യത്തിനു മറുപടിയായി കാരാട്ട് പറഞ്ഞു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X