Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍മാഡി രാജിവെക്കണമെന്ന് ദിഗ്‌വിജയ് സിങ്

Digvijaya Singh
ലഖ്‌നൊ: അഴിമതിയാരോപണത്തിലകപ്പെട്ട് വിവാദപുരുഷനായി മാറിയ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയ്‌ക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പരസ്യമായി രംഗത്തെത്തി.

കല്‍മാഡിയ്‌ക്കെതിരെ സിബിഐയുടെ പക്കല്‍ വ്യക്തമായ തെളിവുണ്ടെങ്കില്‍ അദ്ദേഹം രാജിവെയ്ക്കുകയാണ് ഉചിതമായ നടപടിയെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ് സിങ്.

രാജ്യത്തിന് അപമാനമുണ്ടാക്കുന്ന യാതൊരു കാര്യത്തിനും കോണ്‍ഗ്രസ് തുനിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ രാജ്യത്തിന്റെ യശസ് ഉയര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ മണിശങ്കര്‍ അയ്യര്‍ നേരത്തേ കോമണ്‍വെല്‍ത്ത് ഗെയിംസിനും കല്‍മാഡിയ്ക്കും എതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ദ്വിഗ്‌വിജയ് സിങും കല്‍മാഡിയ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നത്.

അതേ സമയം ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വന്തം നിലപാടിനെ ന്യായീകരിച്ചും പിന്തുണയഭ്യര്‍ത്ഥിച്ചും കോണ്‍ഗ്രസ് ഡിഎംകെ എംപിമാര്‍ക്ക് സുരേഷ് കല്‍മാഡി കത്തയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+