കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തുടരും: കെസിബിസി

  • By Lakshmi
Google Oneindia Malayalam News

Symbol of Christianity
കൊച്ചി: രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സഭ ഇനിയും തുടരുമെന്നു കേരളാ കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) വ്യക്തമാക്കി.

ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഭ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതുണ്ടെന്നു കെസിബിസി വക്താവും ഡപ്യൂട്ടി സെക്രട്ടറിയുമായ റവറന്റ് ഡോക്ടര്‍ സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ സിപിഎമ്മിനു രഹസ്യ അജന്‍ഡയാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമൂഹത്തില്‍ അടിസ്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ സഭയ്ക്കു ബാധ്യതയുണ്ട്. അതു സഭയുടെ വിശ്വാസികളുടെ മേലുള്ള ഉത്തരവാദിത്തം കൂടിയാണ്.

രാഷ്ട്രീയം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമായതിനാലാണ് സഭ പലപ്പോഴും ഇടപെട്ട് ശരിയായ വഴിയേതെന്നു ബോധ്യപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ സഭയുടെ ദര്‍ശനം വിശാലമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയവാഡയില്‍ നടക്കുന്ന സിപിഎം വിശാലകേന്ദ്രകമ്മിറ്റിയില്‍ സഭ രാഷ്ട്രീയ നിലപാട് എടുക്കേണ്ടെന്ന് സിപിഎം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പ്രതിരണമെന്നോണമാണ് കെസിബിസി വക്താവ് നിലപാട് വ്യക്തമാക്കിയത്.

സഭയിലെ ചില വിഭാഗങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ നടത്തി രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും സിപിഎമ്മിന്റെ വിപുലീകൃത കേന്ദ്ര കമ്മിറ്റി പാസാക്കിയ പ്രമേയം ആരോപിയ്ക്കുന്നുണ്ട്. നേരത്തേ കെസിബിസി ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇറക്കിയ സര്‍ക്കുലറും വിവാദമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X