മാവോവാദി നേതാവിനെ വധിച്ചത് ശരിയായില്ല: മമത

ലാല്‍ഗഡില്‍ തൃണമൂല്‍ സംഘടിപ്പിച്ച തീവ്രവാദവിരുദ്ധ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
ലാല്‍ഗഡിലെ അക്രമങ്ങള്‍ക്കു പിന്നില്‍ സിപിഎം ആണെന്ന് മമത കുറ്റപ്പെടുത്തി. ആദിവാസികള്‍ക്ക് കൂടുതല്‍ വനാവകാശം നല്‍കണമെന്ന് മമത കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മാവോവാദികള്‍ക്കെതിരെ നടക്കുന്ന നടക്കുന്ന സൈനിക നടപടി നിറുത്തിവെച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാവണമെന്നും മമത ആവശ്യപ്പെട്ടു.
സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ മെമ്പറും, മാവോവാദികളുടെ വക്താവുമായ ചെറുകുറി രാജ്കുമാര്‍ എന്ന ആസാദിനെ ജൂലൈ2ന് ആന്ധ്രപ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു.












Click it and Unblock the Notifications