മമതയുടെ നക്‌സല്‍ പരാമര്‍ശം വിവാദമാവുന്നു

ചോദ്യോത്തര വേള നിര്‍ത്തിവച്ച് വിഷയം ഇരുസഭകളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്റില്‍ ബഹളം വയ്ക്കുകയാണ്.
ഇതേ തുടര്‍ന്ന് രാജ്യസഭ തടസ്സപ്പെട്ടു. വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭയില്‍ സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സഭ തുടര്‍ന്നു കൊണ്ടു പോകാന്‍ സാധിച്ചത്.
ലാല്‍ഗഡ് മാര്‍ച്ചിനിടെ മമത ബാനര്‍ജി മാവോവാദികളെ സുഹൃത്തുക്കള്‍ എന്നു സംബോധന ചെയ്തതും സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലിനിടെ ആന്ധ്രയില്‍ മാവോവാദി നേതാവ് ആസാദിനെ വധിച്ച സംഭവത്തെ അപലപിച്ചതുമാണ് വിവാദമായിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടെന്താണെന്ന് ബിജെപി അംഗങ്ങള്‍ ചോദിച്ചു.












Click it and Unblock the Notifications