എയര്‍ ഇന്ത്യ മന്ത്രിയ്ക്ക് ടിക്കറ്റ് നല്‍കിയില്ല
ചെന്നൈ: മന്ത്രിയ്ക്ക് ടിക്കറ്റു നല്‍കാതെ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സൗജന്യയാത്ര അനുവദിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍.
തമിഴ്‌നാട്ടിലെ മന്ത്രിയായ കെആര്‍ പെരിയകറുപ്പനാണ് എയര്‍ഇന്ത്യയില്‍ നിന്നും തിക്താനുഭവം നേരിടേണ്ടി വന്നത്. മന്ത്രി ഓഗസ്റ്റ് 3നാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്തത്.
ഇപ്പോള്‍ വെയിറ്റിങ് ലിസ്റ്റിലായിരുന്നു മന്ത്രിയുടെ പേരുള്ളത്. എന്നാല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് പിന്നീട് ടിക്കറ്റില്ലെന്ന് വ്യക്തമാക്കി, എന്നാല്‍ ഇതേ വിമാനത്തില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്റെ ഭാര്യ സൗജന്യയാത്രനടത്തി.
ഉദ്യോഗസ്ഥന്മാരുടെ അടുത്ത ബന്ധുക്കള്‍ക്ക് സൗജന്യയാത്ര നടത്താനുള്ള സൗകര്യം ഇന്ത്യന്‍ എയര്‍ലൈന്‍സ് നല്‍കുന്നുണ്ട്. പക്ഷേ വിമാനത്തില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ മാത്രമാണ് ഇത് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ മന്ത്രിയെ കയറ്റാതെ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സൗജന്യയാത്ര അനുവദിച്ചതാണ് ചര്‍ച്ചയായിരിക്കുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ സീറ്റു ലഭിക്കാതിരുന്ന മന്ത്രി പിന്നീട് കിങ് ഫിഷറിന്റെ വിമാനത്തിലാണ് യാത്ര ചെയ്തത്.
വിമാന ടിക്കറ്റിനായി 11,800 മന്ത്രി ഇന്ത്യന്‍ എയര്‍ലൈന്‍സിന് നല്‍കിയിരുന്നത്. സംഭവത്തെത്തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എയര്‍ ഇന്ത്യയുടെ ജനറല്‍ മാനേജര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും എയര്‍ ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications