മുംബൈക്കാര്‍ മത്സ്യം കഴിക്കരുതെന്ന് മുന്നറിയിപ്പ്

എംവി ഖാലിജ 3 എന്ന കപ്പലുമായി കൂട്ടിയിടിച്ച എംഎസ്‌സി ചിത്ര എന്ന കപ്പല്‍ ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. മുങ്ങുന്ന കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ചയാണ് പാരിസ്ഥിതിക ഭീഷണിയാവുന്നത്.
മുംബൈ തീരത്തിനടുത്ത് മത്സ്യബന്ധനം നടത്തുന്നതിനെതിരെയും തീരസംരക്ഷണ സേന മുന്നറിയിപ്പ് നല്‍കി. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകളും അഞ്ച് ഹെലികോപ്ടറുകളും അപകടസ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
ശനിയാഴ്ച രാവിലെ 9:45 ന് ആയിരുന്നു കണ്ടെയിനറുകളുമായി വന്ന ചരക്കു കപ്പലുകള്‍ അപകടത്തില്‍ പെട്ടത്. അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന രണ്ട് കപ്പലുകളില്‍ നിന്നുമായി 33 തൊഴിലാളികളെ രക്ഷപെടുത്തിയിരുന്നു.












Click it and Unblock the Notifications