ചാന്തുപൊട്ട്; മൂന്നാംലിംഗക്കാര്‍ക്ക് റിയാലിറ്റി ഷോ

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 40 പേര്‍ ഇതില്‍ പങ്കെടുക്കുന്നു. 10 ലക്ഷം രൂപയാണ് ഒന്നാംസമ്മാനം. രണ്ടാംസ്ഥാനക്കാരന് അഞ്ചു ലക്ഷം രൂപയും മൂന്നാംസ്ഥാനക്കാരനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും രണ്ടു പവന്‍ സ്വര്‍ണം സമ്മാനമുണ്ട്. ബ്‌ളേസണ്‍ ഗോബല്‍ അഡ്വര്‍ടൈസ്‌മെന്റ് ആണു പരിപാടിയുടെ മുഖ്യ പ്രായോജകര്‍.
റിയാലിറ്റി ഷോയുടെ പ്രാഥമിക തിരഞ്ഞെടുപ്പ് കണ്ണൂരില്‍ നടന്നു. സമൂഹം പരിഹാസത്തോടെ കാണുന്ന സ്വവര്‍ഗാനുരാഗികളുടെയും മൂന്നാം ലിംഗക്കാരുടെയും കലാവാസനയെ പുറംലോകത്തെ അറിയിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു ചാന്ത്‌പൊട്ട് നിര്‍മിക്കുന്നതെന്ന് മൊയ്തു താഴത്ത് പറഞ്ഞു.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരികയെന്നതാണ് ഉദ്ദേശ്യം. 50 എപ്പിസോഡുകളാണ് ഉണ്ടാവുക. ഇബ്രാഹിം വെങ്ങര, താജുദ്ദീന്‍ വടകര, ഡോക്ടര്‍ അനില, കെ.സി.ഉമേഷ് ബാബു എന്നിവരാണു ഷോയുടെ വിധികര്‍ത്താക്കള്‍.
ഇത്തരമൊരു ടെലിവിഷന്‍ പ്രോഗ്രം വിപ്ലവകരമായ ഒരു സാമൂഹിക മാറ്റത്തിന്റെ ചുവടുവെപ്പാണെന്ന് കവി കെ.സി.ഉമേഷ് ബാബു പറഞ്ഞു. ഇബ്രാഹിം വേങ്ങര ചടങ്ങ് ഉദ്ഘാടനംചെയ്തു.












Click it and Unblock the Notifications