അനാഥത്വവും രോഗവുമായി ശാന്താദേവി

അബ്ദുള്‍വഹാബ് എംപിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഇവരുടെ ചികിത്സാച്ചെലവ് മിംസ് ആശുപത്രി അധികൃതര്‍ ഏറ്റടുത്തതായി ചികിത്സാച്ചുമതലയുള്ള ഡോക്ടര്‍ വേണുഗോപാല്‍ പറഞ്ഞു.
പ്രമേഹം കൂടിയതും ക്ഷീണവുമൊഴിച്ചാല്‍ ശാന്താദേവിക്കു ഗുരുതരമായ അസുഖങ്ങളൊന്നുമില്ലെന്നും മൂന്നു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാവുമെന്നും ഡോക്ടര്‍ പറഞ്ഞു.
420തോളം സിനിമകളിലും അതിലേറെ നാടകങ്ങളിലുമഭിനയിച്ച ശാന്താദേവി ബന്ധുക്കളാലെല്ലാം ഉപേക്ഷിക്കപ്പെട്ട നലയില്‍ നല്ലളത്തെ വീട്ടില്‍ ഏകാന്തവാസത്തിലണ്.
മകന്‍ സുരേഷിന്റെ പേരിലുള്ള വീട്ടില്‍ അയല്‍ക്കാരുടേയും സുഹൃത്തുക്കളുടേയും കാരുണ്യത്തിലാണ് ശാന്താദേവിയുടെ ജീവിതം. ഇടയ്‌ക്കെപ്പോഴെങ്കിലും വീണു കിട്ടുന്ന സിനിമയോ സീരിയലോ ആണ് ആശ്വാസം.
അന്തരിച്ച പ്രശസ്തഗായകന്‍ കോഴിക്കോട് അബ്ദുള്‍ ഖാദറാണ് ശാന്താദേവിയുടെ ഭര്‍ത്താവ്. മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡടക്കം ഒട്ടേങെ പുരസ്‌കാരങ്ങള്‍ ഇവര്‍ നേടിയിട്ടുണ്ട്.












Click it and Unblock the Notifications