കൈവെട്ട് നാസറിന്റെ സ്വത്ത് കണ്ടുകെട്ടി
ആലുവ: അധ്യാപകന്റെ കൈവട്ടിയ കേസിലെ മുഖ്യപ്രതി എംകെ നാസറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ആലുവ കുഞ്ഞുണ്ണിക്കരയിലുള്ള 41 സെന്റ് സ്ഥലവും വീടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെത്തിയാണ് ഏറ്റെടുത്തത്.
കൈവെട്ടല്‍ സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് നാസര്‍ എന്ന് പോലീസ് പറഞ്ഞു. . കേസില്‍ പിടികിട്ടാപ്പുള്ളിയായ നാസറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹസംഘടനയായ ഇമാംസ് കൗണ്‍സില്‍ പ്രസിഡന്റ് അഷ്‌റഫ് മൗലവിയെ പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു.
അഷ്‌റഫ് മൗലവി മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ ഹാജരാവുകയായിരുന്നു.












Click it and Unblock the Notifications