സംസ്ഥാനത്ത് 18ന് ഓട്ടോ-ടാക്സി പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോകളും ടാക്സികളും ഓഗസ്റ്റ് 18ന് സൂചനാ പണിമുടക്ക് നടത്തും. പെട്രോളിനും ഡീസലിനും രണ്ട് തവണ വില കൂട്ടിയിട്ടും യാത്രാക്കൂലി പുതുക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. സംസ്ഥാന വ്യാപകമായാണ് ഈ പണിമുടക്ക്.
സൂചനാ പണിമുടക്ക്കൊണ്ട് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനെക്കുറിച്ച് ആലോചിയ്ക്കാന്‍ യൂണിയനുകളുടെ സമിതി തീരുമാനിച്ചിട്ടുണ്ട്.
ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങളില്‍ പോലും തീരുമാനം സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല.












Click it and Unblock the Notifications