പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു
പാനൂര്‍(കണ്ണൂര്‍): പാനൂരിലെ കുന്നോത്തുപറമ്പില്‍ വെട്ടേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. രാജേഷ് എന്ന യേശു(28) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് രാജേഷ് മരിച്ചത്.
ജീപ്പിലിരിക്കുകയായിരുന്ന രാജേഷിനെ ഒരു സംഘം ആക്രമിക്കുകയാണുണ്ടായത്. പ്രാണരക്ഷാര്‍ത്ഥം ഓടിയ രാജേഷ് കുന്നോത്തുപറമ്പിലെ സഹകരണാശുപത്രിയുടെ ഇടവഴിയില്‍ വീഴുകയായിരുന്നു.
കൊളവല്ലൂര്‍ പോലീസ് എത്തി ഇയാളെ ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
രാജേഷിന് തലയ്ക്കും കാലിനും പുറത്തും വെട്ടേറ്റിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
രാജേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും പാല്‍, പത്രം എന്നിവയെയും ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications