മദനിയുടെ അറസ്റ്റ്: കര്‍ണാടക പൊലീസ് കേരളത്തില്‍

കൊച്ചിയില്‍നിന്നുള്ള കേരളാ പൊലീസ് സംഘത്തിനൊപ്പമാണ് കര്‍ണാടക പൊലീസ് അന്‍വാര്‍ശേരിയിലേക്ക് തിരിച്ചിരിക്കുന്നത്. ഡിവൈഎസ്പി സിദ്ധരാമയ്യയ്യുടെ നേതൃത്വത്തിലാണ് കര്‍ണാടക പൊലീസ് സംഘം എത്തിയത്. കൊല്ലം എസ്പിയുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഭാവി നടപടികള്‍ തീരുമാനിക്കുക.
പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുകയാണെങ്കില്‍ അറസ്റ്റുമായി പൂര്‍ണമായും സഹകരിക്കുമെന്ന് പി ഡി പി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അന്‍വാര്‍ശേരിയിലെ അനിശ്ചിതകാല നിരാഹാര സമരം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കുകയാണ്. വൈകിട്ട് നാലുമണിക്ക് മദനി മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം പുണ്യമാസമായ റംസാന്‍ ബുധനാഴ്ച തുടങ്ങുന്ന സാഹചര്യത്തില്‍ മദനിയുടെ അറസ്റ്റു ഉണ്ടാകുമെന്ന് സൂചനകളുണ്ട്. റംസാന്‍ തുടങ്ങിയതിന് ശേഷം മദനിയെ അറസ്റ്റ ചെയ്യുന്നത് പ്രകോപനമുണ്ടാക്കമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണിത്.
റംസാന്‍ മാസം ബുധനാഴ്ച തുടങ്ങാനിരിയ്‌ക്കെ മദനിയെ അറസ്റ്റു ചെയ്യുകയാണെങ്കില്‍ സമുദായത്തിനെതിരെയുള്ള കടന്നാക്രമണമായി അതിനെ കാണേണ്ടി വരുമെന്ന് പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു.
കൊല്ലം എസ് പിയുമായ് നടക്കുന്ന ചര്‍ച്ചയില്‍ ഏതു മര്‍ഗം ഉപയോഗിച്ച് മദനിയെ ബാംഗ്ലൂരിലേക്ക് കൊണ്ടു പോകുമെന്നതില്‍ തീരുമാനമുണ്ടാകും. റോഡ് മാര്‍ഗമാണെങ്കിലും വിമാന മാര്‍ഗമാണെങ്കിലും അതിന് ആവശ്യമായ സഹായം നല്കാനാണ് സംസ്ഥാന പൊലീസിന്് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications