സിദ്ധന്റെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം
എരുമപ്പെട്ടി(തൃശൂര്‍): സിദ്ധന്റെ വീടിന് മുന്നില്‍ ആത്മഹത്യചെയ്യാന്‍ യുവതിയുടെ ശ്രമം. പന്നിത്തടം എയ്യാലിലെ റോഡരികിലുള്ള വീടിന് മുന്നിലാണ് യുവതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
മാള സ്വദേശിനി റഫീല(30)ആണ് ആത്മഹത്യാശ്രമം നടത്തിയത്. ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം നടന്നത്.
എയ്യാലിലെ മെയിന്‍ റോഡരികില്‍ താമസിക്കുന്ന ജമാലുദീന്‍ അല്‍ ബാഗ്ദാദി എന്ന സിദ്ധന്റെ വീടിന്റെ ഗേറ്റിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. പരിസരവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് യുവതിയെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതി തന്റെ രണ്ടും മൂന്നും വയസുള്ള കുട്ടികളോടും അമ്മയോടും ഒപ്പമാണ് ഇവിടെയെത്തിയത്. സിദ്ധന്‍ യുവതിയുടെ വീട്ടുകാരുമായി നടത്തിയ ഭൂമി ഇടപാടു സംബന്ധിച്ച പ്രശ്‌നങ്ങളാണ് സംഭവത്തിനു
പിന്നിലെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എയ്യാലിലെ ഈ സിദ്ധന്‍ വ്യാജനാണെന്നും ഒട്ടേറെ തട്ടിപ്പുകേസുകളുമായി ബന്ധമുണ്ടെന്നും ആരോപിച്ചു മാസങ്ങള്‍ക്കു മുന്‍പ് പിഡിപി അടക്കമുള്ള ഒട്ടേറെ സംഘടനകള്‍ സിദ്ധന്റെ വീട്ടിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.












Click it and Unblock the Notifications