Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് : നഴ്‌സുമാര്‍ നാടുകടത്തല്‍ ഭീഷണിയില്‍

Australia
മെല്‍ബണ്‍: ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ല എന്ന കാരണത്താല്‍ ഇന്ത്യക്കാരുള്‍പ്പെടെ ആസ്‌ത്രേലിയയിലെ വിദേശ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍.

കോഴ്‌സുകള്‍ ഏതാണ്ട് പൂര്‍ത്തിയാക്കുകയും ആകര്‍ഷകമായ ജോലി വാഗ്ദാനങ്ങള്‍ ലഭിക്കുകയും ചെയ്യുന്നതിനിടയ്ക്കാണ് ഇത്തരം ഭീഷണി ഉയരുന്നത്.

ഇംഗ്‌ളീഷ് ഭാഷയെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളില്‍ അധികൃതര്‍ പൊടുന്നനെ വരുത്തിയ മാറ്റങ്ങളാണ് 400 ഓളം വരുന്ന വിദേശ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കിയത്.

ഐഇഎല്‍ടിഎസിനു വിദ്യാര്‍ത്ഥികള്‍ നേടേണ്ട സ്‌കോര്‍ 6.5ല്‍ നിന്നും 7 ആയി ആസ്‌ട്രേലിയയിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് വര്‍ദ്ധിപ്പിച്ചിരുന്നു.

ഇംഗ്ലിഷ് എഴുത്തിലും സംഭാഷണത്തിലും സ്‌കോര്‍ 7 ലഭിച്ചിരിക്കണമെന്ന ബ്രിട്ടീഷ് നിബന്ധന ആസ്‌ത്രേലിയയും ജൂലൈ ഒന്നു മുതല്‍ നടപ്പാക്കിയിരുന്നു.

സ്‌കോര്‍ 7 ലഭിച്ചവര്‍ക്കേ ഇനി നഴ്‌സിങ് റജിസ്‌ട്രേഷനും വര്‍ക്ക് പെര്‍മിറ്റും പൌരത്വവും നല്‍കൂ.ഇക്കഴിഞ്ഞ ജൂണില്‍ നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരും നല്ല ജോലി ഓഫര്‍ ലഭിച്ചവരും ഓസ്‌ട്രേലിയ വിട്ടുപോകേണ്ടിവരുന്നവരില്‍ ഉള്‍പ്പെടുന്നു.

ചൈന, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു വിദേശ വിദ്യാര്‍ഥികള്‍. ആസ്‌ത്രേലിയന്‍ നഴ്‌സിങ് ഫെഡറേഷന്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.

മുന്നറിയിപ്പൊന്നും നല്‍കാതെയാണ് റജിസ്‌ട്രേഷന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയത്. വീസ കാലാവധി കഴിയാറായവര്‍ക്ക് ഇനി വീണ്ടും ഇംഗ്ലിഷ് പഠനം നടത്തി ടെസ്റ്റില്‍ നിശ്ചിത സ്‌കോര്‍ നേടാന്‍ സാവകാശവുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+