കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂട് മത്സരത്തിനിടെ മത്സരാര്‍ത്ഥി വെന്തുമരിച്ചു

  • By Super
Google Oneindia Malayalam News

Finalist Dies In World Sauna Competition
ഹെല്‍സിങ്കി: ഫിന്‍ലന്‍ഡിലെ അന്താരാഷ്ട്ര സോന മത്സരത്തിന്റെ ഫൈനലിലെത്തിയ റഷ്യക്കാരന്‍ വെന്തുമരിച്ചു. വിജയി ചൂടേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൂടും നീരാവിയും സഹിച്ച് നില്‍ക്കാനുള്ള ശേഷിയളക്കുന്ന സോനമത്സരം ഇതോടെ എന്നെന്നേക്കുമായി നിര്‍ത്തിയതായി സംഘാടകര്‍ അറിയിച്ചു.

തണുപ്പു രാജ്യങ്ങളില്‍ നീരാവിയില്‍ കുളിക്കാനുള്ള ചൂടു കുളിമുറിയാണ് സോന. സോനയിലെ ചൂട് കൂട്ടിക്കൊണ്ടുവന്ന് ഏറ്റവുമേറെ സമയം അതിനകത്ത് നില്‍ക്കുന്നയാളെയാണ് മത്സരത്തില്‍ വിജയിയായി പ്രഖ്യാപിക്കുന്നത്.

ഇത്തവണ 12ാമത് അന്താരാഷ്ട്ര സോന മത്സരത്തില്‍ 15 രാജ്യങ്ങളില്‍നിന്നായി 130 പേരാണ് പങ്കെടുത്തത്. റഷ്യയില്‍നിന്നുള്ള വഌദിമിര്‍ ലഡിഷെന്‍സ്‌കിയും ഫിന്‍ലന്‍ഡിലെ ടീമോ കോക്കനെനും ഫൈനലിലെത്തി.

110 ഡിഗ്രിയായിരുന്നു സോനയിലെ ചൂട്. കൊടുംചൂടില്‍ ആറുമിനിറ്റ് കഴിഞ്ഞപ്പോഴേക്ക് വഌദിമിര്‍ അസ്വസ്ഥനായി. പുറത്തെത്തിച്ചപ്പോഴേക്കും ഇയാളുടെ ദേഹമാസകലം പൊള്ളിയിരുന്നു. ആശുപത്രിലെത്തിച്ചെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അവശനായിട്ടും പുറത്തിറങ്ങാന്‍ വിസമ്മതിച്ച ടിമോ വിജയിയായി. പൊള്ളലേറ്റ ഇയാളും ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയയാളാണ് വഌദിമിര്‍.

സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ ഫിന്‍ലന്‍ഡില്‍ 1999 മുതല്‍ ഈ മത്സരം നടക്കുന്നുണ്ട്. തലസ്ഥാനമായ ഹെല്‍സിങ്കിക്കടുത്തുള്ള ഹീനോലയാണ് മത്സരവേദി.

നിയമങ്ങളെല്ലാം പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് മത്സരം സംഘടിപ്പിച്ചതെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ ഒസി അര്‍വെല പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചുവെന്നും ഇനി നടത്തില്ലെന്നും സംഘാടകര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X