കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതബന്ധം: താലിബാന്‍ ഗര്‍ഭിണിയെ കൊന്നു

  • By Lakshmi
Google Oneindia Malayalam News

Taliban K ills Pregnant Woman
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും നിയമം കൈയിലെടുക്കുന്നു. ഇത്തവണ താലിബാന്റെ കാടത്തത്തിന് ഇരയായത് ഒരു ഗര്‍ഭിണിയാണ്.

അവിഹിത ഗര്‍ഭം എന്ന കുറ്റം ആരോപിച്ച് മുപ്പത്തിയഞ്ചുവയസ്സുള്ള ഗര്‍ഭിണിയെ പരസ്യമായി 200 പ്രാവശ്യം ചാട്ടവാറിന് അടിച്ചശേഷം വെടിവച്ചു കൊല്ലുന്നു.

ഭര്‍ത്താവ് മരിച്ച ബീബി സാനുബര്‍ ഗര്‍ഭിണിയായത് അവിഹിതബന്ധം മൂലമാണെന്നാണ് താലിബാന്റെ ആരോപണം. ബദ്ഗിഡ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ താലിബാന്റെ പ്രാദേശിക കമാന്‍ഡറാണ് വിചാരണ നടത്തിയതും ശിക്ഷ നടപ്പാക്കിയതും. കഴിഞ്ഞ മൂന്നു ദിവസമായി സാനുബര്‍ തടങ്കലിലായിരുന്നു.

പരസ്യമായിട്ടാണ് ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ ഒരു കുറ്റകൃത്യമാണ് നടന്നതെന്ന ഭാവം പോലുമില്ലാതെയാണ് പ്രവിശ്യാ പൊലീസ് സംഭവത്തെക്കുറിച്ച് പറഞ്ഞത്.

അഫ്ഗാനിസ്ഥാനില്‍ 1996 മുതല്‍ 2001 വരെ താലിബാന്റെ ഭരണം നടന്നപ്പോഴുള്ള ശിക്ഷാവിധികളുടെ ഓര്‍മ്മപ്പെടുത്തലാണ് സാനുബറിന്റെ കാര്യത്തില്‍ സംഭവിച്ചത്. അവിഹിതബന്ധം കണ്ടെത്തിയാല്‍ അതില്‍പ്പെട്ട സ്ത്രീയെ ശിക്ഷിയ്ക്കുകയും പുരുഷനെ വെറുതെവിടുകയുമാണ് താലിബാന്‍ രീതി. മോഷണമാണ് കുറ്റമെങ്കില്‍ ആണായാലും പെണ്ണായാലും കൈ വെട്ടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X