പ്രളയക്കെടുതിക്കിടെ ഹെലികോപ്റ്ററില്‍ സുഖപ്രസവം
ഇസ്ലാമാബാദ്: പ്രളയബാധിത പ്രദേശത്ത് കുടുങ്ങിപ്പോയ യുവതിക്ക് ഹെലികോപ്റ്ററില്‍ സുഖപ്രസവം. പാകിസ്താനില്‍ പ്രളയക്കെടുതി നേരിടുന്ന പഞ്ചാബ് പ്രവിശ്യയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പര്‍വീണ്‍ എന്ന യുവതിയാണ് സൈനിക ഹെലികോപ്റ്ററില്‍ മുള്‍ട്ടാനിലെക്കുള്ള യാത്രാമധ്യേ ഒരു കുട്ടിക്കു ജന്മം നല്‍കിയത്.
പ്രളയ ബാധിത പ്രദേശത്തു കുടുങ്ങിപ്പോയ ഇവരെയും ഭര്‍ത്താവിനെയും സുരക്ഷാ സൈനികര്‍ രക്ഷിച്ചുകൊണ്ടു വരികയായിരുന്നു.
അമ്മയെയും കുഞ്ഞിനെയും മുള്‍ട്ടാനിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
പാകിസ്താനില്‍ എണ്‍പത് വര്‍ഷത്തിന് ശേഷമാണ് ഇത്രയും രൂക്ഷമായ പ്രളയമുണ്ടാകുന്നത്. മുപ്പത്‌ലക്ഷത്തിലേറെ ആളുകളെയാണ് പ്രളയത്തെത്തുടര്‍ന്ന് കാണാതായത്.












Click it and Unblock the Notifications