പുതിയ ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കും
മുംബൈ: ബാങ്ക് തുടങ്ങാനായി പുതുതായി ലൈസന്‍സ് നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ബാങ്കിംഗ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ ഈ നീക്കം.
പുതിയതായി തുടങ്ങുന്ന ബാങ്കുകളുടെ ഘടനാ സംവിധാനത്തേയും ഓഹരി മൂലധന രീതിയേയും വിദേശ നിക്ഷേപത്തേയും കുറിച്ച് അഭിപ്രായങ്ങള്‍ പറയാനായി ഒരു ചര്‍ച്ചയ്ക്ക് റിസര്‍വ് ബാങ്ക് തുടക്കം കുറിച്ചിരുന്നു. ഈ ചര്‍ച്ചകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദശങ്ങള്‍ കാച്ചിക്കുറുക്കി ആയിരിയ്ക്കും റിസര്‍വ് ബാങ്ക് പുതിയ ബാങ്ക് തുടങ്ങുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ തയ്യാറാക്കുക. തടര്‍ന്ന് കിട്ടുന്ന അപേക്ഷകള്‍ പുറത്ത് നിന്നുള്ള ഒരു സംഘം പരിശോധിയ്ക്കുകയും ചെയ്ത് നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്കിന് നല്‍കും.
18 അന്തര്‍ദേശീയ ബാങ്കുകല്‍ ഇന്ത്യയില്‍ ശാഖയോ റപ്രസന്റേറ്റീവ് ഓഫീസോ തുറക്കാനായി താല്പര്യം പ്രകടിപ്പിച്ചതായി ധനകാര്യ വകുപ്പ് സഹമനന്ത്രി നമോ നാരായണ്‍ മീണ വ്യക്താക്കി.


Click it and Unblock the Notifications