എവിടെ മാന്ദ്യം?, വൈദ്യനാഥന് ശമ്പളം 50 കോടി

അതൊക്കെ പഴയ കഥ. ഇപ്പോള്‍ വീണ്ടും ചൂട് പിടിച്ചിരിയ്ക്കുകയാണ്. ബിഗ് ബസാറിന്റെ ഉടമസ്ഥതയുള്ള ഫ്യൂച്ചര്‍ ക്യാപ്പിറ്റല്‍ ഹോള്‍ഡിംഗ്‍്സ് എന്ന കമ്പനിയുടെ മേധാവിയായി ചേര്‍ന്ന വി വൈദ്യനാഥന് കമ്പനി ഉടമസ്ഥന്‍ കിശോര്‍ ബിയാനി വാഗ്ദാനം ചെയ്ത ശമ്പളം കേട്ട് ഞെട്ടരുത്. ഒരു വര്‍ഷം 50 കോടി രൂപ. പിന്നെ ഏകദേശം 50 കോടി രൂപ വിലമതിയ്ക്കുന്ന കമ്പനി ഓഹരികളും.
പ്രധാനമന്ത്രിയും കമ്പനി കാര്യ വകുപ്പ് മന്ത്രിയും പറഞ്ഞത് കേട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അമ്പാനി ശംബളം കുറച്ചിരുന്നു. 44 കോടി രൂപയില്‍ നിന്ന് 15 കോടി രൂപയായിട്ടായിരുന്നു മുകേഷ് ശംബളം കുറച്ചത്. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. പുതിയ സാഹചര്യത്തില്‍ മുകേഷ് വീണ്ടും ശമ്പളം കൂട്ടുമോ?
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞാണ് 42 കാരനായ വൈദ്യനാഥന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിലേയ്ക്ക് വരുന്നത്. മുമ്പ് ഐസിഐസ്ഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു വൈദ്യനാഥന്‍.
ഐസിഐസിഐയുടെ മേധാവിയാവാന്‍ സാദ്ധ്യതയുള്ള വൈദ്യനാഥനെ ഫ്യൂച്ചര്‍ ഗ്രൂപ്പിലേയ്ക്ക് കൊണ്ടുവരുക അത്ര എളുപ്പമല്ലെന്ന് കിഷോര്‍ ബിയാനിയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ് ജോയിനിംങ് ബോണസ് ( അല്ലെങ്കില്‍ ഗോള്‍ഡന്‍ ഹലോ) ആയി ഓഹരികള്‍ നല്‍കാന്‍ ബിയാനി തയ്യാറായത്. കമ്പനികള്‍ വിജയകരമായി നടത്താന്‍ വേണ്ടത് മിടുക്കരായ മേധാവിമാരാണ്. 18 മാസത്തിന് ശേഷം ഓഹരികള്‍ ആക്കി മാറ്റാവുന്ന, 20 ലക്ഷം വാറണ്ടുകളാണ് ബിയാനി വൈദ്യനാഥന് നല്‍കുന്നത്. ഫ്യൂച്ചര്‍ ക്യാപ്പിറ്റല്‍ ഹോള്‍ഡിംഗ്സ് എന്ന കമ്പിയുടെ ഒരോഹരിയ്ക്ക് ഓഗസ്റ്റ് 11ന് 287 രൂപ വിലയുണ്ട്. ഇതേവിലയ്ക്കാണെങ്കില്‍ അന്ന് ഓഹരി മൂല്യം 57.4 കോടി രൂപയായിരിയ്ക്കും.
ഐസിഐസിഐയില്‍ വൈദ്യനാഥന്റെ 2008ലെ വാര്‍ഷീക ശമ്പളം1,34,72,191 രൂപ ആയിരുന്നു. അതുകൊണ്ട് തന്നെ 2010 ലെ ശമ്പളം എന്തായാലും രണ്ട് കോടിയില്‍ കൂടാന്‍ സാദ്ധ്യതയില്ല. ഫ്യൂച്ചര്‍ ഹോള്‍ഡിംഗ്സിലേയ്ക്ക് മാറുമ്പോള്‍ വൈദ്യനാഥന് കിട്ടുന്നത് 25 ഇരട്ടി ശമ്പളമാണെന്ന് പറയാം.
റിസര്‍വ് ബാങ്ക് വീണ്ടും പുതിയ ബാങ്കുകള്‍ക്ക് അനുമതി കൊടുക്കുമ്പോള്‍ ബാങ്ക് തുടങ്ങാനാണത്രെ കിഷോര്‍ ബിയാനിയുടെ ഉദ്ദേശം. അത് മുന്നില്‍ കണ്ടാണ് വൈദ്യനാഥനെ ഫ്യൂച്ചര്‍ ക്യാപ്പിറ്റല്‍ ഹോള്‍ഡിംഗ്സിന്റെ അമരക്കാരനായി കൊണ്ടുവരുന്നതത്രെ.
സാമ്പത്തിക മാന്ദ്യത്തിന് ശേഷം വീണ്ടും വിപണി ചൂടുപിടിയ്ക്കുകയാണെന്ന് സൂചിപ്പിയ്ക്കുന്നതാണ് ഈ നീക്കം. സാമ്പത്തിക രംഗത്ത് മാത്രമല്ല അടിസ്ഥാന സൗകര്യ വികസനം, എഞ്ചിനിയറിംഗ്, നിര്‍മ്മാണം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളും പുത്തന്‍ ഉണര്‍വിന്റെ വക്കിലാണത്രെ.
എല്‍ജി, ഡാബര്‍ തുടങ്ങിയ കമ്പനികളൊക്കെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കമ്പനിയില്‍ തന്നെ നിറുത്താനായി ഇതിന് സമാനമായ സൗകര്യങ്ങള്‍ നല്‍കുകയാണ്. സാധാരണ ശമ്പളത്തിന് പുറമേ വര്‍ഷാവസാനം അടിസ്ഥാന ശമ്പളത്തിന്റെ ഇരട്ടി തുക, ഓഹരി ഒക്കെയാണ് ഈ കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്.
ഗോള്‍ഡന്‍ ഹലോയായി വന്‍ തുക നല്‍കാമെന്ന പറഞ്ഞാലുഉയര്‍ന്ന തസ്തികകളിലേയ്ക്ക് മികച്ച ആളുകളെ ഇന്ത്യയില്‍ കിട്ടാന്‍ കാര്യമായ വിഷമമാണെന്നാണ് റിക്രൂട്ടിംഗ് കമ്പനികള്‍ പറയുന്നത്.












Click it and Unblock the Notifications