വിപണിയില്‍ ഇടിവ്, സെന്‍സെക്സ് 150 പോയന്റ് കുറഞ്ഞു
മുംബൈ: സെന്‍സെക്സ് 149 പോയന്റ് കുറഞ്ഞ് 18070 ലെത്തി. നിഫ്ടി 40 പോയന്റ് കുറഞ്ഞ് 5420ത്തിലാണ് ഓഗസ്റ്റ് 11 ബുധനാഴ്ച ക്ലോസ് ചെയ്തത്.
ലോക വിപണികളൊക്കെ തന്നെ ബുധനാഴ്ച താഴോട്ടായിരുന്നു. അതാണ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചത്. ധനകാര്യ, ലോഹ കമ്പനികളായിരുന്നു കാര്യമായ വിലയിടിവ് രേഖപ്പെടുത്തിയത്. ടെക്നോളജി, ക്യാപ്പിറ്റല്‍ ഗുഡ്സ്, പവര്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളുടെ ഓഹരികളിലും വന്‍ വില്പന കണ്ടു. വന്‍കിട കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഐടിസി എന്നിവയും വിലയിടിവാണ് രേഖപ്പെടുത്തിയത്.
യൂറോപ്യന്‍ വിപണിയും താഴോട്ടായിരുന്നു. നാസ്ഡാക്ക് ഫ്യൂട്ടേഴ്സ് 1.4 ശതമാനം കുറയുകയാണ് ചെയ്തത്.
സെന്‍സെക്സ് 18070.19(-149.8) നിഫ്ടി 5420.60 (-40.1).












Click it and Unblock the Notifications