കിടപ്പറരംഗം കാട്ടി ഭീഷണി;ജേണലിസ്റ്റുകള്‍ പിടിയില്‍

റെയില്‍വേ എഞ്ചിനീയറായ സഞ്ജയ് ത്യാഗി രണ്ട് വേശ്യകള്‍ക്കൊപ്പം കിടപ്പറപങ്കിടുന്ന രംഗം പുറത്ത് വിടുമെന്ന് പറഞ്ഞാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. മൊബൈലില്‍ ചിത്രീകരിച്ച ത്യാഗിയുടെ കിടപ്പറ രംഗങ്ങള്‍ ഉപയോഗിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.
മാധ്യമ പ്രവര്‍ത്തകരെ കൂടാതെ ത്യാഗിയെയും വേശ്യകളെയും ഇടനിലക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനിലക്കാരന്റെ സഹായത്തോടെയാണ് ത്യാഗി വേശ്യകളോടൊപ്പം ചെലവഴിച്ച രംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ചത്.
ഭീഷണിയ്ക്ക് വഴങ്ങി 15000 രൂപ ത്യാഗി സംഘത്തിന് കൈമാറിയിരുന്നു. പിന്നീട് ഇവര്‍ 30000 രൂപയുടെ ചെക്ക് കൂടി ആവശ്യപ്പെട്ടു. ഈ സമയത്ത് ഇവിടെയെത്തിയ പൊലീസ് ഇവരെയെല്ലാം അറസ്റ്റു ചെയ്യുകയായിരുന്നു.












Click it and Unblock the Notifications