ഫത്‌വകള്‍ക്കെതിരെ മുസ്ലീം വനിതകളുടെ പ്രതിഷേധം
ലഖ്‌നൊ: വനിതകള്‍ക്കെതിരെ സ്ഥിരമായി ഫഫ്തകള്‍ ഇറക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്‌ലിം വനിതകള്‍ പ്രതിഷേധജാഥ നടത്തി. പഴയ ലഖ്‌നൊ നഗരത്തിലായിരുന്നു സ്ത്രീകളുടെ പ്രതിഷേധ പ്രകടനം.
ഈ വര്‍ഷം മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ പത്തിലേറെ ഫഫ്തകള്‍ പുറത്തിറക്കിയതാണ് ഇവരെ പ്രകോപിപ്പിച്ചത്.
ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ നാസ് റാസയുടെ നേതൃത്വത്തിലാണ് നൂറോളം മുസ്‌ലിം സ്ത്രീകള്‍ പ്രതിഷേധ ജാഥ നടത്തിയത്.
ഇഷ്ടിക ചുമക്കുന്ന വനിതകള്‍ പുരുഷന്റെ അത്രയും പണിയെടുക്കരുതെന്ന് ഒരു മതനേതാക്കളും പറയാത്ത് എന്താണെന്നും ഇവര്‍ ചോദിച്ചു. മൗലവിമാര്‍ക്കെതിരായ പ്ലക്കാര്‍ഡുകളും കൈയിലേന്തിയായിരുന്നു ജാഥ.
സ്ത്രീകള്‍ സൈക്കിള്‍ ഉപയോഗിക്കരുത്, പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കണം, ഉറക്കെ സംസാരിക്കരുത്, നിയമസ്ഥാപനങ്ങളില്‍ ജോലിയെടുക്കരുത്, കല്യാണത്തിന് മുമ്പ് പ്രതിശ്രുത വരനോട് സംസാരിക്കരുത് തുടങ്ങി പത്തിലേറെ ഫഫ്കതള്‍ ദാര്‍ ഉല്‍ ഉലൂം പുറത്തിറക്കിയിരുന്നു.












Click it and Unblock the Notifications