Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാക്‌സിക്കാരെ പാഠം പഠിപ്പിക്കാന്‍ മീറ്റര്‍ ജാം

Meter Jam
ബാംഗ്ലൂര്‍: കീശ കീറുന്ന തരത്തില്‍ യാത്രാക്കൂലി വാങ്ങുന്ന ടാക്‌സി ഡ്രൈവര്‍മാരെ പാഠം പഠിപ്പിക്കാന്‍ ബാംഗ്ലൂരില്‍ കാംപെയിന്‍. മീറ്റര്‍ ജാം എന്നു പേരിട്ടിരിക്കുന്ന സമരപരിപാടി വ്യാഴാഴ്ചയാണ് നടക്കുക.

ഓട്ടോറിക്ഷയും ടാക്‌സിയും ഒഴിവാക്കി, ബസ്, സൈക്കിള്‍, കാല്‍ നട എന്നിവ മാര്‍ഗമാക്കിയാണ് സമരം നടക്കുന്നത്. മുംബൈയിലെ പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്നു പേര്‍ ചേര്‍ന്ന് സൈബര്‍ ലോകത്ത് തുടങ്ങിയ പ്രചാരണമാണ് മീറ്റര്‍ ജാം. മുംബൈയില്‍ വന്‍ വിജയം നേടിയ ഈ പരിപാടി ആദ്യമായാണ് ബാംഗ്ലൂരില്‍ പരീക്ഷിക്കുന്നത്.

ഓട്ടോക്കൂലി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ബാംഗ്ലൂരുകാര്‍ നന്നേ ബുദ്ധിമുട്ടുകയാണ്. പലപ്പോഴും മീറ്റര്‍ ചാര്‍ജിന്റെ ഇരട്ടി തുക വാങ്ങുന്ന ഓട്ടോക്കാര്‍ ഇതിനെ ചോദ്യം ചെയ്യുന്ന യാത്രക്കാരെ അസഭ്യം പറയുന്നതും പതിവായിരിക്കുകയാണ്. പലയിടത്തും പലകണക്കിനാണ് ഇവര്‍ യാത്രാക്കൂലി ഇടാക്കുന്നത്.

ഇതുകൂടാതെ മീറ്ററില്‍ കൃത്രിമം കാണിച്ച് യാത്രക്കാരെ പറ്റിക്കുന്നതും സ്ഥിരം പരിപാടിയാണ്. ഇതിനെല്ലാമെതിരെയുള്ള പ്രതിഷേധമാണ് മീറ്റര്‍ ജാം. പ്രചാരണം. ഇതില്‍ അണിചേരാന്‍ ് പ്രത്യേകിച്ച് ഒരു ചെലവുമില്ല.

വ്യാഴാഴ്ച പുറത്തിറങ്ങുന്നവര്‍ ഓട്ടോയും ടാക്‌സിയും ഒഴിവാക്കി മറ്റേതെങ്കിലും വഴി ലക്ഷ്യസ്ഥാനത്തെത്തുക. അപ്പോള്‍ നിങ്ങള്‍ ഓരോരുത്തരും ഈ പ്രചാരണത്തിന്റെ ഭാഗമാകും. മുംബൈയിലും ഇതേദിവസം സമാനമായി രീതിയില്‍ 'ഓട്ടോടാക്‌സി' ബന്ദ് നടത്തുന്നുണ്ട്.

ബാംഗ്ലൂരില്‍ നടത്തുന്ന പ്രചാരണത്തിന് സൈബര്‍ ലോകത്ത് വന്‍പ്രചാരമുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് മിക്കവരും 'മീറ്റര്‍ ജാമി'നുള്ള പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ 14,837 പേര്‍ ഫേസ്ബുക്കില്‍ പ്രചാരണത്തിന് ആരാധകരുണ്ട്. ട്വിറ്ററിലും ദിനംപ്രതി ഇതിന് പിന്തുണ നല്‍കുന്നവരുടെ എണ്ണം കൂടുകയാണ്. മീറ്റര്‍ ജാമില്‍ നിങ്ങള്‍ക്കും അണിചേരാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+