എന്‍എച്ച്എഐയ്ക്ക് യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്ക
ദില്ലി: വീതികുറഞ്ഞ ദേശീയ പാതകള്‍ ഉണ്ടാക്കിയാല്‍ യാത്രക്കാരുടെ സുരക്ഷയെ ബാധിയ്ക്കുമെന്ന് നാഷണല്‍ ഹൈവേ അഥോറിട്ടി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) പറയുന്നു. ദേശീയ പാതയുടെ വീതി 30 മീറ്ററായി കുറച്ചാല്‍ അപകടങ്ങള്‍ കുറയില്ലെന്നാണ് എന്‍എച്ച്എഐയുടെ അഭിപ്രായം.
ഇത്തരം ദേശീയ പാതകളില്‍ അപകടം ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത് കാല്‍നട യാത്രക്കാര്‍ക്കായിരിയ്ക്കും. ഏറ്റവും കുറഞ്ഞത് 45 മീറ്ററെങ്കിലും ഉണ്ടാവണം ദേശീയ പാതയ്ക്ക്. സംസ്ഥാനത്തിന് സ്ഥലം കണ്ടെത്താനാവാത്തതിന് കേന്ദ്രസര്‍ക്കാരിനെതിരെ പഴി പറഞ്ഞിട്ട് കാര്യമില്ലെന്ന എഎന്‍എച്ചഎഐ അധികൃതര്‍ പറഞ്ഞു. ദേശീയ പാതയ്ക്ക് വേണ്ട സ്ഥലം സംസ്ഥാന സര്‍ക്കാരാണ് ഏറ്റെടുത്ത് നല്‍കേണ്ടത്.
45 മീറ്ററെങ്കിലും വീതിയ്ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications