Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് മുംബൈയില്‍ നിന്നും പ്രത്യേക വണ്ടിയില്ല

മുംബൈ: ആവശ്യത്തിന് യാത്രക്കാര്‍ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഇത്തവണ മുംബൈയില്‍ നിന്നും കേരളത്തിലേയ്ക്ക് ഓണത്തിന് പ്രത്യേക തീവണ്ടി ഓടിക്കേണ്ടതില്ല എന്ന് മധ്യറെയില്‍വേ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണവണ്ടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ടിക്കറ്റെടുക്കാതെ നില്‍ക്കുന്ന മലയാളികള്‍ മുംബൈയില്‍ ധാരാളമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

2009ല്‍ ഓണത്തിന് മുന്നോടിയായി മുംബൈയില്‍ നിന്നും എറണാകുളത്തേക്കും തിരികെയും ഓരോ സര്‍വീസുകള്‍ 'ഓണം പ്രത്യേക വണ്ടി'യായി മധ്യറെയില്‍വേ ഓടിച്ചിരുന്നു. റിസര്‍വേഷന്‍ ആരംഭിച്ചതിന്റെ ആദ്യദിനം തന്നെ ഈ വണ്ടികളിലെ 90 ശതമാനം സീറ്റുകളും നിറഞ്ഞിരുന്നു.

എന്നാല്‍ ഇത്തവണ മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന വണ്ടികളില്‍ താരതമ്യേന തിരക്ക് കുറവാണെന്നും അതിനാല്‍ പ്രത്യേക വണ്ടിക്ക് സാധ്യത കുറവാണെന്നും മധ്യ റെയില്‍വേയിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.

സാധാരണ 200 ലധികം ടിക്കറ്റുകള്‍ വെയിറ്റിങ്‌ലിസ്റ്റ് വരുന്ന അവസ്ഥയില്‍ പ്രത്യേക ബോഗി ഏര്‍പ്പെടുത്തുകയാണ് പതിവ്. യാത്രക്കാരുടെ തിരക്ക് ഇതിലും വര്‍ധിക്കുമ്പോഴാണ് പ്രത്യേക സീസണുകളില്‍ പ്രത്യേക വണ്ടി ഓടിക്കാറ്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ നേത്രാവതിയിലും ഗരീബ്‌രഥിലും 200ല്‍ താഴെയാണ് വെയിറ്റിങ് ലിസ്റ്റ് വരുന്നത്- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവിലുള്ള വണ്ടികളില്‍ വെയിറ്റിങ്‌ലിസ്റ്റ് ടിക്കറ്റുകള്‍ കുറവായതിനാല്‍ ഇത്തവണ ഓണം പ്രത്യേക വണ്ടി ഉണ്ടാവാന്‍ സാധ്യത ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+