മൊബൈല്‍ വൈറസിനെ തുരത്താന്‍ ക്വിക് ഹീല്‍
ചെന്നൈ: മൊബൈല്‍ഫോണിലെ വൈറസ് പരിശോധിച്ച് ഇല്ലാതാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുമായി ക്വിക്ക്ഹീല്‍ ടെക്‌നോളജീസ്.
'ക്വിക്ക് ഹീല്‍ ടോട്ടല്‍ സെക്യൂരിറ്റി 2010' എന്ന സോഫ്റ്റ് വേര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഈ സംവിധാനത്തിലൂടെയാണ് മൊബൈല്‍ഫോണിലെ വൈറസ് പ്രശ്‌നത്തിന് പരിഹാരം കാണുന്നത്. കമ്പ്യൂട്ടറിനും ഇത് വൈറസ് ആക്രമണത്തില്‍ നിന്നും രക്ഷ നല്‍കുമെന്ന് കമ്പനിയുടെ ഡയറക്ടറും മുഖ്യ സാങ്കേതികവിദ്യാ ഓഫീസറുമായ സഞ്ജയ്കട്കര്‍ പറഞ്ഞു.
പിസി ടു മൊബൈല്‍ സ്‌കാന്‍'' സാങ്കേതികവിദ്യ കമ്പ്യൂട്ടറും മൊബൈല്‍ഫോണുമായി യുഎസ്ബി. കേബിളോ, ബ്ലൂടൂത്ത് സംവിധാനമോ ഉപയോഗിച്ചാണ് ബന്ധിപ്പിക്കുന്നത്.
ഈ സോഫ്റ്റ്‌വെയറിന്റെ ഒരു വര്‍ഷത്തേക്കുള്ള വില 2000 രൂപയാണെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ്്പ്രസിഡന്റ് അഭിജിത് ജോര്‍വെക്കര്‍ പറഞ്ഞു.
വിവിധ മൊബൈല്‍ കമ്പനികളുടെ 581ലേറെ ഫോണുകള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയും. മാത്രമല്ല അഞ്ഞുറിലേറെ തരം മൊബൈല്‍ വൈറസുകളെ കണ്ടുപിടിച്ച് ഇല്ലാതാക്കാനും ഈ സോഫ്റ്റ് വേറിന് കഴിവുണ്ട്.












Click it and Unblock the Notifications