വ്യാജ രേഖ നല്‍കി ഒരു കോടി തട്ടി
മെയിന്‍പുരി (ഉത്തര്‍ പ്രദേശ്): ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മണ്ഡി ശാഖയില്‍ നിന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒരുകോടി രൂപയോളം പിന്‍വലിച്ചു. ആരാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായിട്ടില്ല.
വിവിധ അക്കൗണ്ട് ഉടമകളില്‍ നിന്ന് പരാതി കിട്ടിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പരാതി ശരിയാണെന്ന് കണ്ടെത്തി. ബാങ്കിലെ കാഷ്യര്‍ തന്നെയാണ് ഇത് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈയാള്‍ അവധിയിലാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ പ്രശ്നം അറിയിട്ടിട്ടുണ്ട്. വ്യാജ രേഖ ഉണ്ടാക്കി പണം തട്ടുന്ന സംഘം ഇതിന് പിന്നിലുണ്ടോയെന്ന സംശയവും ഉണ്ട്.












Click it and Unblock the Notifications