ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തി

ഭര്‍ത്താവ് നടക്കാന്‍ പോയ സമയത്താണ് യുവതി കൊല്ലപ്പെട്ടത്. ഹുളിമാവ് വെങ്കിടേശ്വര ലേ ഔട്ടില്‍ താമസിക്കുന്ന സുരേഷ് കുമാറിന്റെഭാര്യ പ്രിയങ്ക ഗുപ്ത(29)ആണ് കൊല്ലപ്പെട്ടത്.
ഇന്‍ഫോസിസില്‍ എച്ച് ആര്‍ മാനേജരാണ് സുരേഷ്. വീട്ടിലുണ്ടായിരുന്ന 50,000 രൂപയും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 2.10ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
കോനനകണ്ഡെ ദില്ലി പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ് പ്രിയങ്ക. മൂന്നാം നിലയിലെ വീട്ടില്‍ കസേരയില്‍ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ മൂന്നു വര്‍ഷമായി ഇവിടെയാണ് താമസിക്കുന്നത്.












Click it and Unblock the Notifications