അപകടം; മമത ബാനര്‍ജിയ്ക്ക് നെഞ്ചുവേദന

മമതയോട് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സുഖം പ്രാപിക്കുംവരെ മമതയ്ക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് അഡീഷണല്‍ പ്രൈപവറ്റ് സെക്രട്ടറി രത്തന്‍മുഖര്‍ജി അറിയിച്ചു.
റാലിയില്‍ അകമ്പടി വന്ന വാഹനത്തില്‍ ലോറിയിടിച്ചപ്പോള്‍ മന്ത്രിയുടെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് വിശദീകരണം.
മാവോവാദി മേഖലയായ ലാല്‍ഗഢില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിച്ചശേഷം മടങ്ങുമ്പോള്‍ തിങ്കളാഴ്ച രാത്രി കൊലാഘട്ടിലാണ് വാഹനാപകടമുണ്ടായത്.
പാര്‍ട്ടിയുടെ ശത്രുക്കള്‍ മനഃപൂര്‍വം മമതയെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമമാണ് ലോറിയപകടമെന്നും അനുയായികള്‍ ആരോപിക്കുന്നു. ലോറിെ്രെഡവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ലാല്‍ഗഢിലെ പൊതുസമ്മേളനത്തില്‍ നടത്തിയ മാവോവാദി അനുകൂല പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം മമതയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍നിന്നു വിട്ടുനില്‍ക്കാനുള്ള ഉപാണ് മമതയുടെ ദേഹാസ്വസ്ഥ്യമെന്ന് വാദിയ്ക്കുന്നവരും കുറവല്ല.












Click it and Unblock the Notifications