എബിവിപി മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: പിഡിപിയെ നിരോധിക്കുക, മദനിയെ അറസ്റ്റു ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പോലീസിന് നേരെ കല്ലേറുണ്ടായി.
ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം നല്‍കുന്നില്ലെന്നും മദനിയുടെ അറസ്റ്റ് വൈകിക്കുകയാണെന്നും പിഡിപിയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് എബിവിപി മാര്‍ച്ച് നടത്തിയത്.അക്രമം നടത്തിയ 15 എബിവിപി പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.












Click it and Unblock the Notifications