ബാംഗ്ലൂര്‍-കോട്ടയം ബസില്‍ പീഡനം;യുവാവ് പിടിയില്‍
കോട്ടയം: ബാംഗ്ലൂരില്‍ നിന്നുള്ള ലക്ഷ്വറി എയര്‍ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ കണ്ടക്ടര്‍ അറസ്റ്റിലായി. എടപ്പാള്‍ കുഞ്ഞത്തുകളത്തില്‍ മുബാറക്കാണ് (37) അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബാംഗ്ലൂര്‍-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശര്‍മ്മ എയര്‍ബസില്‍ വരികയായിരുന്ന വിദ്യാര്‍ത്ഥിനിയാണ് കണ്ടക്ടറുടെ ഉപദ്രവത്തിനിരയായത്.
പീഡനം സഹിയ്ക്കാന്‍ വയ്യാതെ പെണ്‍കുട്ടി കരഞ്ഞപ്പോഴാണ് സഹയാത്രികര്‍ സംഭമറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും പെണ്‍കുട്ടിയും വീട്ടുകാരും കേസുമായി മുന്നോട്ടുപോകുകയായിരുന്നു.












Click it and Unblock the Notifications