Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെക്ക് കേസ്: മുനീറിന്റെ ശിക്ഷ ശരിവെച്ചു

കോട്ടയം: വണ്ടിച്ചെക്ക് കേസില്‍ മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഡോ. എം. കെ. മുനീര്‍ അടക്കം മൂന്ന് പേര്‍ക്കെതിരായ കോട്ടയം സിജെഎം കോടതിയുടെ വിധി കോട്ടയം ജില്ലാ കോടതി ശരിവെച്ചു,

ഒരുദിവസം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജില്ലാ കോടതിയുടെ ഉത്തരവ്.

പണം അടക്കാന്‍ തയാറാകാത്തപക്ഷം പ്രതികള്‍ മൂന്നുമാസം അധികം കഠിനതടവ് അനുഭവിക്കണമെന്നും സ്‌പെഷ്യല്‍ ജഡ്ജി പി ശങ്കരനുണ്ണിയുടെ വിധി ന്യായത്തില്‍ പറയുന്നു.

ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്പനി െ്രെപവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ എംകെ മുനീര്‍, ഇന്ത്യാ വിഷന്‍ കമ്പനി സെക്രട്ടറി എസ് യോഗേന്ദ്രനാഥ്, ഇന്ത്യാ വിഷന്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖി എന്നിവരെയാണ് ഒരു ദിവസത്തെ തടവിനും പിഴ അടക്കാനും 2009 ആഗസ്റ്റ്് 29 ന് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നുപേരും ചേര്‍ന്നോ അല്ലെങ്കില്‍ ഇന്ത്യാവിഷനോ പിഴയടയ്ക്കണമെന്നും വിധിയിലുണ്ടായിരുന്നു.

വിധിക്കെതിരെ മുനീറും മറ്റ് രണ്ടുപേരും ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കോട്ടയത്തെ കെട്ടിടനിര്‍മാണ കരാറുകാരായ വെള്ളാപ്പള്ളി ബ്രദേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ മാത്യു അലക്‌സ് വെള്ളാപ്പള്ളി നല്‍കിയ ചെക് കേസിലാണ് മുനീര്‍ അടക്കം മൂന്ന് പേരെക്കെതിരെ കോടതി വിധിയുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+