മദനിയുടെ അറസ്റ്റ്: കര്‍ണാടകം അറിയിച്ചിട്ടില്ല

അറസ്റ്റുമായി ബന്ധപ്പെട്ട് കര്‍ണാടകം കേരളാ ആഭ്യന്തര വകുപ്പുമായോ ഡിജിപിയുമായോ ബന്ധപ്പെട്ടിട്ടില്ല. കര്‍ണാടക പോലീസിലെ ഒരു സിഐ വന്ന് കൊല്ലം എസ്പിയെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.
രാഷ്ട്രപതിയുടെ കേരളാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും മദനിയെ അറസ്റ്റു ചെയ്യുകയെന്ന് കോടിയേരി വ്യക്തമാക്കി.
അതിനിടെ മദനിയെ അറസ്റ്റു ചെയ്യാന്‍ കേരളാ പോലീസ് സഹായിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്‌ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ്.ആചാര്യ പറഞ്ഞു.
അറസ്റ്റ് എപ്പോള്‍ വേണമെന്ന് അന്വേഷക ഉദ്യോഗസ്ഥര്‍ തീരുമാനിക്കും. നടപടിക്രമം പാലിച്ചാണ് അന്വേഷക സംഘം കേരളത്തിലേയ്ക്ക് പോയിരിക്കുന്നത്. അരെയും ലക്ഷ്യംവച്ചുള്ള അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നതെന്ന് വിഎസ്.ആചാര്യ പറഞ്ഞു.












Click it and Unblock the Notifications